4GB യുടെ റാംമ്മിൽ ZTE Axon മാക്സ് 2 എത്തുന്നു
6 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ ZTE സ്മാർട്ട് ഫോണുകൾ എത്തുന്നു
ZTE യുടെ മറ്റൊരു മോഡൽ കൂടി വിപണിയിൽ എത്തുന്നു .അവരുടെ ഏറ്റവും പുതിയ മോഡലായ Axon മാക്സ് 2 ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൊടുത്താൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ ഡിസ്‌പ്ലേയാണ് .6 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .
ഇതിന്റെ പ്രോസസറിനെ കുറിച്ച് പറയുകയാണെങ്കിൽ Snapdragon 625 ലാണ് ഇതിന്റെ പ്രവർത്തനം .4കെ വീഡിയോ സപ്പോർട്ട് ആയ ഈ സ്മാർട്ട് ഫോണിന്റെ ക്യാമെറ 13 മെഗാപിക്സലിന്റേതാണ് .മികച്ച പെർഫോമൻസ് തന്നെ കാഴ്ചവെക്കും എന്ന് നമുക്ക് കരുതാം .കാരണം ഇതിന്റെ റാം തന്നെയാണ് .4 ജിബിയുടെ മികച്ച റാം ആണ് ഇതിനുള്ളത് .
64GB ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ ഒരു പോരായ്‌മ എന്നുപറഞ്ഞാൽ ഇതിൽ മെമ്മറി കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ വിലയെ കുറിച്ച് മറ്റു വിവരങ്ങൾ ലഭിച്ചട്ടില്ല .