കരുത്താർന്ന സോപ്പോ സ്പീഡ് 7
മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്ന സോപ്പോയുടെ കിടിലൻ ഒരു സ്മേർ ഫോൺ ആണ് സ്പീഡ് 7 .
3 ജിബി റാമുളള സോപ്പോ സ്പീഡ് 7 ഫോണിന് 1080*1920 പിക്‌സലിന്റെ അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണുളളത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് വേർഷനിലും ഫോണ്‍ ലഭ്യമാകും. 4ജി എല്‍റ്റിഇ കണക്റ്റിവിറ്റിയാണ് ഫോണിനുളളത്. വിതരണത്തിനൊപ്പം ഫോണിന്റെ സർവീസിങ്ങും ഏറ്റെടുക്കുന്നത് ആഡ്‌കോമാണെന്നു ചെയർമാൻ സഞ്ജീവ് ഭാട്ടിയ പറഞ്ഞു. ഇന്ത്യയിൽ 200 സർവീസ് സെന്ററുകളുളള ആഡ്‌കോം സോപ്പോയുടെ വില്‍പന വർധിപ്പിക്കുന്നമിന്റെ ഭാഗമായി ഇന്ത്യയിൽ കൂടുതൽ സർവീസ് സെന്ററുകൾ തുടങ്ങാനിരിക്കുകയാണ്. വർഷാവസാനമാകുമ്ബോഴേക്ക് ഇന്ത്യയിൽ 10 ലക്ഷം മൊബൈൽ ഫോണുകളെങ്കിലും വില്‍ക്കാനുളള ശ്രമത്തിലാണ് കമ്ബനിയെന്ന് സോപ്പോ മൊബൈലിന്റെ സിഇഒ കെവിന്‍ സൂ പറഞ്ഞു. ഇന്ത്യയില്‍ മികച്ച വില്‍പ്പന ലഭിച്ചതിനുശേഷം പുതിയ നിർമാണ പ്ലാന്റുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങുമെന്നും അദ്ദേഹം. നിലവിൽ 120,000 ഫോണുകളാണ് ഡല്‍ഹിയിലെ പ്ലാന്റിൽ നിർമിക്കുന്നത്. 4ജി എല്‍ടിഇ കണക്ടിവിട്ടിയുള്ള ഫോണിന് ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസാണ്.
സവിശേഷതകൾ
13.2 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, 5 മെഗാപിക്‌സൽ ഫ്രന്റ് ഫേസിംഗ് ക്യാമറ, 3000mAh ബാറ്ററി ബാക്കപ്പ് എന്നിവയാണ് ഫോണിനുള്ളത്. കണക്ടിവിറ്റി ഒപ്ഷനുകളായ 4G LTE, GPRS/EDGE, 3G, Wi-Fi 802.11 b/g/n, ഹോട്ട്‌സ്‌പോട്ട് ഫങ്ക്ഷണാലിറ്റി, ബ്ലൂടൂത്ത് v4.0, എഫ്‌എം റേഡിയോ, മൈക്രോ യുഎസ്‌ബി 2.0, യുഎസ്‌ബി OTG, GPS/A-GPS എന്നിവയാണ് മറ്റു സവിശേഷതകൾ . 153.6.1 x 76.5 x 8.8mm വലുപ്പമുള്ള ഫോണിന് 149 ഗ്രാം ഭാരമാണുള്ളത്.