സോപ്പോയുടെ ഏറ്റവും പുതിയ മോഡലായ സോപ്പോ സീറോ 2 ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 4677 രൂപയാണ്.സോപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം .കാരണം മികച്ച സവിശേഷതകളാണ് ഇതിനു സോപ്പോ നൽകിയിരിക്കുന്നത് .
കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280 × 720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് . 1.3 GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .64 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ചു മെമ്മറി വർദ്ധിപ്പിക്കാം .2300 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു തകർപ്പൻ സ്മാർട്ട് ഫോൺ തന്നെയാണിത് .കാരണം ഇതിൽ ഫിംഗർ പ്രിന്റ് സ്കാനർ ,16 ജിബിയുടെ മെമ്മറി ,8 മെഗാപിക്സലിന്റെ ക്യാമറ എന്നിവ വളരെ മികച്ചു തന്നെ നിൽക്കുന്നു .