Android Marshmallow ൽ സോപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ
സോപ്പോയുടെ ഏറ്റവും പുതിയ മോഡലായ F 5 ജൂലൈ പകുതിയോടെ വിപണിയിൽ എത്തുന്നു .ഒരുപാട് സവിശേഷതകളോടെയാണ് ഇത്തവണ സോപ്പോ എത്തുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ പ്രതേകത എന്നുപറയുന്നത് Android Marshmallow അപ്ഡേറ്റോടു കൂടിയാണ് ഇതു വിപണിയിൽ എത്തുന്നത് .
ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറഞ്ഞാൽ 5 ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .64bit MediaTek പ്രോസസ്സർ ആണ് ഇതിനുള്ളത് .1 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെര്ണൽ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .ഇനി ഇതിന്റെ ക്യാമെറയെ കുറിച്ചു പറയുവാണെങ്കിൽ 8 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
4G, WiFi,ബ്ലുടൂത്,GPS,OTG എന്നി സവിശേഷതകളും ഉണ്ട് .ഫിംഗർ പ്രിന്റ് സ്കാനർ ഇതിന്റെ മറ്റൊരു സവിശേഷതയാണ് . 2100 mAh ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .157 ഗ്രാം ഭാരമാണ് സോപ്പോയുടെ ഈ സ്മാർട്ട് ഫോണിനുള്ളത് .