5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ സോപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ
സോപ്പോയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .10,590 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .
1GBയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2100mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .