9,599 രൂപയ്ക്ക് സോപ്പോയുടെ 4ജി പുതിയ സ്മാർട്ട് ഫോൺ
സോപ്പോയുടെ ഏറ്റവും പുതിയ മോഡൽ കളർ സി 3 വിപണിയിൽ എത്തി . 9,599 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1280×720 പിക്സൽ റെസലൂഷനിൽ ആണ് ഇതിന്റെ ഡിസ്പ്ലേ പ്രവർത്തനം .
2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് മാർഷ്മല്ലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .OTG ,4 ജി സപ്പോർട്ടോടു കൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .