കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡലാണ് Ziox പുറത്തിറക്കിയ Ziox Duopix F1 എന്ന മോഡൽ .ഇതിന്റെ വിപണിയിലെ വിലവരുന്നത് 7499 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ ഡ്യൂവൽ സെൽഫി ക്യാമെറകളാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
5ഇഞ്ചിന്റെ HD ips ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1,280 x 720 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .അതുകൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1.3Ghz quad-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .8+2 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമെറകളാണ് ഇതിനുള്ളത് .
കോഡോയാതെ 8 മെഗാപിക്സലിന്റെ റിയർ ക്യാമെറകളും ഈ മോഡലുകളുടെ സവിശേഷതകളിൽ ഒന്നാണ് .2,400mAh ന്റെ ബാറ്ററി ലൈഫ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .ഇതിന്റെ വില 7499 രൂപ .ഒരു ചെറിയ വിലയ്ക്ക് വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് Ziox Duopix F1.
പുതിയ സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ അങ്ങനെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർ കൂടുതൽ സഹായത്തിനു ഡിജിറ്റ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ ബന്ധപ്പെടുക .