3,290രൂപയ്ക്ക് ആൻഡ്രോയിഡ് മാർഷ്മലോ 6.0 യിൽ പെട ഒരു സ്മാർട്ട് ഫോൺ
By
Anoop Krishnan |
Updated on 12-Sep-2016
HIGHLIGHTS
5 മെഗാപിക്സലിന്റെ ക്യാമറയിൽ സെൻ അഡ്മിയർ സ്റ്റാർ സ്മാർട്ട് ഫോൺ
സെൻ അവരുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .3299 രൂപയ്ക്ക് സെൻ അഡ്മിയർ സ്റ്റാർ എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ ഓ എസ് ആണ് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ 6 മാർഷ്മാലോയിൽ ആണ് പ്രവർത്തിക്കുന്നത് . 4.5ഇഞ്ച് WVGA 480×854 ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .512MBയുടെ റാം ,1.3Ghz ക്വാഡ് കോർ പ്രൊസസർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
5മെഗാപിക്സലിന്റെ പിൻ ക്യാമറ ,1.3മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ് . 8GBയുടെ ഇന്റെർണൽ മെമ്മറിയും 32 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജു ഇതിന്റെ സവിശേഷതകളാണ് .2000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .