അടുത്തിടെ വിപണിയിലെത്തിയ Vivo V40 വിൽപ്പന ആരംഭിച്ചു. വിവോയുടെ മികച്ച ക്യാമറയുള്ള മിഡ് റേഞ്ച് ഫോണാണിത്. ഓഗസ്റ്റ് 19 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ലോഞ്ച് ഓഫറുകളോടെ ഈ ക്യാമറ ഫോൺ നിങ്ങൾക്ക് പർച്ചേസ് ചെയ്യാം.
40,000 രൂപയ്ക്ക് താഴെ വിലയാകുന്ന സ്മാർട്ഫോണാണിത്. വിവോ ZEISS സപ്പോർട്ട് ചെയ്യുന്ന ഒപ്‌റ്റിക്‌സ് അവതരിപ്പിച്ചിരിക്കുന്നു. IP68 റേറ്റിങ് ഈ സ്മാർട്ഫോണിനുണ്ട്. മിഡ് റേഞ്ച് ബജറ്റ് ഫോണിന് 5,500 mAh ബാറ്ററിയുമുണ്ട്.
6.78-ഇഞ്ച് വലിപ്പമാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഇതിൽ 1.5K AMOLED ഡിസ്‌പ്ലേയുമുണ്ട്. 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്. 120Hz റിഫ്രെഷ് റേറ്റും 480Hz ടച്ച് സാംപ്ലിംഗ് റേറ്റും ഫോണിനുണ്ട്. ഈ വിവോ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റാണുള്ളത്. ഇത് Adreno 720 GPU-നൊപ്പം പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്.
വിവോ വി40 ഡ്യുവൽ ക്യാമറ സ്മാർട്ഫോണാണ്. ഫോണിൽ 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസാണുള്ളത്. ZEISS ഒപ്റ്റിക്‌സും OIS സപ്പോർട്ടും ഫോണിനുണ്ട്. 50MP സാംസങ് ISOCELL GNJ സെൻസർ ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 4K വീഡിയോ റെക്കോർഡിങ് കപ്പാസിറ്റിയുണ്ട്. ഇതിൽ 50MP ഫ്രണ്ട് ഫേസിങ് ക്യാമറയാണുള്ളത്.
80W ഫാസ്റ്റ് ചാർജിങ് വിവോ വി40 സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,500 mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട്. ഫോൺ IP68 റേറ്റിങ്ങുള്ളതിനാൽ മഴയത്തും പൊടിയുള്ള ഇടത്തും പ്രശ്നമാകില്ല.
ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിവോ വി40 ഫോണിലുള്ളത്. ഇത് Funtouch OS 14-ലാണ് പ്രവർത്തിക്കുന്നത്. വിവോ വി40 2 വർഷത്തെ OS അപ്‌ഡേറ്റ് ഉറപ്പു നൽകുന്നു. 3 വർഷത്തെ സെക്യൂരിറ്റി ഗ്യാരണ്ടിയും ലഭിക്കുന്നു.
Read More: Price Cut: 50MP AI ക്യാമറയുള്ള Realme 5G, 1500 രൂപ കൂപ്പൺ Discount-ൽ വാങ്ങാം
വിവോ V40 3 സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. 8GB RAM/128GB സ്റ്റോറേജ് വേരിയന്റിന് 34,999 രൂപയാകും. 8GB RAM/256GB സ്റ്റോറേജിന് 36,999 രൂപയുമാണ് വില. 12GB RAM/512GB സ്റ്റോറേജ് നിങ്ങൾക്ക് 41,999 രൂപയ്ക്ക് വാങ്ങാം. അതുപോലെ 3 കളർ ഓപ്ഷനുകളാണ് സ്മാർട്ഫോണിനുള്ളത്. ഗംഗാസ് ബ്ലൂ, ലോട്ടസ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ലഭ്യമാണ്.
ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോറുകളിൽ വിവോ വി40 വാങ്ങാം. വിവോയുടെ പാർട്ണർ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ കാർഡ് ഉടമകൾക്ക് ഓൺലൈനായി വാങ്ങാം. ഫ്ലാറ്റ് ഡിസ്കൌണ്ട് 10 ശതമാനം ഇങ്ങനെ സ്വന്തമാക്കാവുന്നതാണ്. 10 ശതമാനം എക്‌സ്‌ചേഞ്ച് ബോണസും വിവോ വി40 പർച്ചേസിനുണ്ട്.