Zeiss ക്യാമറ, Snapdragon പ്രോസസർ Vivo 5G ഫോൺ വില കുറച്ച് വിൽക്കുന്നു

Zeiss ക്യാമറ, Snapdragon പ്രോസസർ Vivo 5G ഫോൺ വില കുറച്ച് വിൽക്കുന്നു
HIGHLIGHTS

Zeiss ക്യാമറയുള്ള vivo V40 5G വില കുറച്ച് വിൽക്കുന്നു

ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7 Gen 3 ആണ് ഇതിലെ പ്രോസസർ

ജനപ്രിയ Vivo 5G ഫോണിന് 9000 രൂപ കിഴിവ് ഇപ്പോൾ ലഭ്യമാണ്

ഫോട്ടോഗ്രാഫിയ്ക്ക് പേരുകേട്ട സ്മാർട്ഫോണുകളാണ് Vivo 5G. ഇതിൽ തന്നെ Snapdragon പ്രോസസറുള്ള വിവോ ഫോണുകൾ വളരെ വിരളമാണ്. എന്നാൽ ഉപയോക്താക്കളുടെ ആവശ്യമറിഞ്ഞ് കമ്പനി മിഡ് റേഞ്ച് പ്രീമിയം അവതരിപ്പിച്ചിരുന്നു. Zeiss ക്യാമറയുള്ള vivo V40 5G ആണ് ലോഞ്ച് ചെയ്തത്.

Vivo 5G 9000 രൂപ കിഴിവിൽ

ഈ ജനപ്രിയ Vivo 5G ഫോണിന് 9000 രൂപ കിഴിവ് ഇപ്പോൾ ലഭ്യമാണ്. ഇത് ശരിക്കും അന്യായ ഓഫറാണെന്ന് പറയേണ്ടി വരും. കാരണം എപ്പോഴും ഈ സ്മാർട്ഫോണിന് വിലക്കിഴിവ് ലഭിക്കാറില്ല. 50MP + 50MP ചേർന്ന ക്യാമറ സിസ്റ്റമുള്ള സ്മാർട്ഫോണാണിത്.

vivo 5g at lowest price now

ആമസോണിലാണ് ഫോണിന് ഇത്രയും വിലക്കിഴിവ് ലഭിക്കുന്നത്. 7000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും 1250 രൂപ ബാങ്ക് ഓഫറുമുണ്ട്. ഇങ്ങനെ മൊത്തം 9000 രൂപയ്ക്ക് അടുത്ത് വില കുറയുന്നു. 39,999 രൂപയ്ക്കാണ് 8GB+128GB വേരിയന്റ് പുറത്തിറങ്ങുന്നത്. ആമസോൺ 32,320 രൂപയ്ക്ക് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു.

കൂടാതെ, 1250 എച്ചിഡിഎഫ്സി ബാങ്ക് ഓഫറും ഉറപ്പ്. ഇങ്ങനെ 31,000 രൂപയ്ക്ക് വിവോ വി40 പർച്ചേസ് ചെയ്യാം. മറ്റ് കൊമേഴ്സ് സൈറ്റുകളിൽ ഇത്രയും വിലക്കുറവില്ലെന്നത് പരിശോധിച്ചാൽ മനസിലാകും.

പുതിയ ഫോൺ വാങ്ങാൻ 30,000 രൂപ ബജറ്റ് വച്ചിരിക്കുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണിത്. ഇവിടെ നിന്നും വാങ്ങൂ…

Vivo V40 5G സ്പെസിഫിക്കേഷൻ

1260 x 2800 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയിൽ വരുന്ന ഫോണാണിത്. സ്ക്രീനിന് 6.78 ഇഞ്ച് ഡിസ്പ്ലേ വലിപ്പമുണ്ട്. ഇതിൽ 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിന് പിന്നിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. അതായത് പിൻഭാഗത്ത് 50MP ലെൻസുകളുണ്ട്. മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഫോണിന് സൂപ്പർ ഷാർപ്പ് ക്ലിയർ സെൽഫി നൽകാൻ ഇത് മതിയാകും.

ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7 Gen 3 ആണ് ഇതിലെ പ്രോസസർ. മൾട്ടിടാസ്‌കിംഗ്, ഗെയിമിങ് പെർഫോമൻസിന് ഇത് ധാരാളമെന്ന് പറയാം. ഗെയിമിങ്ങിനും വളരെ അനുയോജ്യമായ പെർഫോമൻസ് ഇത് തരുന്നു.

80W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ വി40 സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5500mAh ബാറ്ററി സപ്പോർട്ട് ലഭിക്കുന്നു. വിവിധ ആപ്ലിക്കേഷനുകൾക്ക് പുറമേ ഒരു ദിവസം മുഴുവനും നിലനിൽക്കുന്ന ബാറ്ററി ലൈഫുണ്ട്.

Also Read: അവിശ്വസനീയം! Qualcomm Snapdragon പ്രോസസർ OnePlus 5G വെറും 16999 രൂപയ്ക്ക്, ശരിക്കും Bumper Offer

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo