സോളോ ബ്ലാക്ക്‌ 1 എക്സ്

Updated on 07-Jun-2016
HIGHLIGHTS

സോളോയുടെ ബ്ലാക്ക്‌ 1 എക്സ് -വിശദ വിവരങ്ങൾ മനസിലാക്കാം

1.3 ജിഗാഹെട്‌സ് ഒക്ടാ കോര്‍ സിപിയുവിലാണ് ഈ സ്മാർട്ട്‌ ഫോൺ പ്രവര്‍ത്തിക്കുക. 5 ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‌പ്ലെ, ഡ്രാഗോണ്‍ ട്രൈല്‍ ഗ്ലാസ്, 32 ജിബി ഇന്റേണൽ മെമ്മറി ,3 ജി .ബി റാം,ഫോണിന്റെ പ്രത്യേകതകൾ .ആന്‍ഡ്രോയിഡ് 5.1 ലോലി പോപില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ കാമറയും 5 പിക്‌സല്‍ മുന്‍ കാമറയുമുണ്ട്. 2400 എംഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4ജി, വൈഫൈ, ബ്ലൂറ്റൂത്ത് എന്നീ സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്. 1080×1920 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച്‌ ഫുൾ എച്ച്ഡി സ്ക്രീനോടു കൂടിയ സോളോ ബ്ലാക്ക് 1 എക്സിന്റെ ഡിസ്പ്ലേയ്ക്ക് ഡ്രാഗൻട്രെയിൽ ഗ്ലാസ് സംരക്ഷണമേകും.

64-ബിറ്റ് ശേഷിയും 1.3 ജിഗാഹെട്സ് വേഗതയുമുള്ള മീഡിയടെക് MT6753 ഒക്ടാകോർ SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിനു 450 മെഗാ ഹെട്സ് മാലി-T720 ജിപിയു മികച്ച ഗെയിമിംഗ് ശേഷി നൽകും. 3 ജിബി റാമോടെ എത്തുന്ന ഈ ഹൈബ്രിഡ് ഡുവൽ സിം സോളോ സ്മാർട്ട് ഫോണിന് 32 ജിബി ആന്തരിക സ്ടോറേജ് ഉണ്ട്.

 

മികച്ച ഇ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർറ്റ് വഴി വാങ്ങിക്കാം വില 7999

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :