4500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 4G സ്മാർട്ട് ഫോൺ
സോളോയുടെ Era സ്മാർട്ട് ഫോണുകൾ ആമസോണിൽ
ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ സോളോയുടെ Era 4x സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .മികച്ച സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഫേസ്അൺലോക്കിങ് സംവിധാനങ്ങൾ ആണ് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയാണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4444 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .കൂടാതെ ആമസോണിൽ 30 ദിവസ്സത്തെ മണി ബാക്ക് പോളിസിയും നൽകുന്നുണ്ട് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
5.45-ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഗൊറില്ല ഗ്ലാസിന്റെ പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയട്ടുണ്ട് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകൾ ഇതിന്റെ ഫേസ്അൺലോക്കിങ് സംവിധാനങ്ങൾ ആണ് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .
എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ ആവറേജ് മാത്രമാണ് ഉള്ളത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreo തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .LED ഫ്‌ളാഷോടുകൂടിയ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സോളോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മുൻ ക്യാമറകൾ ഫേസ് അൺലോക്കിങ് സപ്പോർട്ട് ആണ് . 3,000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .5000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു നല്ല ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ആണിത് .
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4444 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .കൂടാതെ ആമസോണിൽ 30 ദിവസ്സത്തെ മണി ബാക്ക് പോളിസിയും നൽകുന്നുണ്ട് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .