ഷവോമിയുടെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് ,7999 രൂപമുതൽ
ഷവോമിയുടെ ഈ വർഷത്തെ മറ്റൊരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് ഷവോമി റെഡ്മി 5 .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ Mi.com ലും ഇത് ലഭ്യമാകുന്നു .കൂടാതെ ജിയോ ഉപഭോതാക്കൾക്കായി ജിയോ റെഡ്മി 5 സ്മാർട്ട് ഫോണുകൾക്ക് ഒപ്പം 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും നൽകുന്നതാണ് .
5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720×1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .3 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും വിപണിയിൽ എത്തുന്നു .
സ്നാപ്ഡ്രാഗൺ 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
2ജിബി റാം 16 ജിബി ഇന്‍റേണല്‍ സ്റ്റേറേജുമുള്ള മോഡലിന് 7,999ഉം 3ജിബി(32ജിബി ഇന്‍റേണല്‍ സ്റ്റോറേജ്) മോഡലിന് 8999 ഉം 4ജിബി റാം(64 ജിബി ഇന്‍റേണല്‍ സ്റ്റേറേജ്) മോഡലിന്10,999 രൂപയുമാണ് ഇന്ത്യയിലെ വില