ഷവോമിയുടെ ഏറ്റവും പുതിയ മോഡലാണ് റെഡ്മി പ്രൊ.ഒരുപാടു സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ ഡ്യൂവൽ പിൻ ക്യാമറ ,OLED സ്ക്രീൻ പിന്നെ മികച്ച പെർഫോമൻസ് തരുന്ന 4GB റാം .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 5.5 ഇഞ്ച് FHD OLED ഡിസ്പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .MediaTek’s Helio X25 SoC പ്രൊസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .4 ജിബിയുടെ മികച്ച റാം ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .
32 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,128 വരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇന്ത്യൻ വിപണിയിൽ 15000 രൂപയാണ് ഇതിന്റെ വില വരുന്നത് .ആഗസ്റ്റ് 6 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഷവോമിയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാകും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .4 ജിബി റാം ഉള്ളതിനാൽ മികച്ച പെർഫോമൻസും ഇത് കാഴ്ചവെക്കും .