6999 രൂപയ്ക്ക് ഷവോമി റെഡ്മി Y1 ലൈറ്റ് ,ഇന്ന് ആമസോണിൽ
രണ്ടു മോഡലുകൾ ഇന്ന് ആമസോണിൽ
റെഡ്‌മിയുടെ രണ്ടു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളായ റെഡ്മി Y1 ലൈറ്റ് ,റെഡ്മി Y1 എന്നി മോഡലുകൾ ഇന്ന് ഉച്ചയ്ക്ക് 12 ,മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .6999 രൂപ[അമുതൽ 8999 രൂപവരെയാണ് വില .
Redmi Y1ന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . Snapdragon 435 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
3080 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .Redmi Y1 Lite ന്റെ സവിശേഷതകൾ പറയുകയാന്നെങ്കിൽ വലിയ വെത്യാസം ഒന്നും തന്നെ രണ്ടു മോഡലുകളും തമ്മിൽ ഇല്ല .
2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .Snapdragon 425 SoC ന്റെ പ്രോസസറിലാണ് പ്രവർത്തനം . 280GBയുടെ അഡിഷണൽ ഡാറ്റ ഐഡിയ ഈ രണ്ടു മോഡലുകൾക്ക് നല്കുന്നു .