ഷവോമി റെഡ്മി 5 പ്രൊ Vs ഹുവാവെ ഹോണർ 9 ലൈറ്റ് Vs മോട്ടോ g5s പ്ലസ്

Updated on 19-Apr-2018
HIGHLIGHTS

15000 രൂപയ്ക്ക് താഴെ ഇതിൽ മികച്ചത് ഏത് സ്മാർട്ട് ഫോൺ

2018 ന്റെ ആദ്യം തന്നെ കടുത്ത മത്സരമാണ് സ്മാർട്ട് ഫോൺ കമ്പനികൾ തമ്മിൽ .ഷവോമി കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയപ്പോൾ ഹുവാവെയും അവരുടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .എന്നാൽ ഈ രണ്ടു സ്മാർട്ട് ഫോൺ കമ്പനികളും ഈ വർഷം പുറത്തിറക്കിയ മൂന്ന് ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ്മി 5 ,5 പ്രൊ കൂടാതെ ഹുവാവെയുടെ ഹോണർ 9 ലൈറ്റ് .

കൂടാതെ  ഈ രണ്ടു മോഡലുകളെയും താരതമ്മ്യം ചെയ്യുവാൻ മോട്ടോ ഡ്യൂവൽ ക്യാമറയിൽ പുറത്തിറക്കിയ മോഡലായിരുന്നു മോട്ടോ g5s പ്ലസ് .ഡ്യൂവൽ പിൻ ക്യാമറകളാണ്  മോട്ടോ g5s പ്ലസ് ,റെഡ്‌മിയുടെ 5പ്രോയ്ക്കും  ഹുവാവെയുടെ 9 ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ മൂന്നു  സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ മികച്ച രീതിയിൽ തന്നെ മുന്നേറുന്ന സ്മാർട്ട് ഫോണുകളാണ് .

ഹോണർ 9 ലൈറ്റ് ,വില 10999 രൂപമുതൽ 14999 രൂപവരെ 

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഷവോമി റെഡ്മി 5 പ്രൊ,വില 13999 രൂപ മുതൽ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .

മോട്ടോ g5s പ്ലസ് 

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 625 പ്രൊസസർ ,4 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് ,എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .13MP + 13MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത്  13999 രൂപയാണ് .

3 മോഡലുകളും തമ്മിലുള്ള വെത്യാസം 

ആദ്യത്തെ വെത്യാസം ഇതിന്റെ വിലകൾ തമ്മിലാണ് .10999 രൂപയ്ക്ക് 3 / 32  ജിബിയുടെ മോഡലാണ് ഹുവാവെയുടെ 9 ലൈറ്റ് നൽകുന്നത് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉള്ളതിനേക്കാൾ സവിശേഷതകൾ 9 ലൈറ്റ് നൽകുന്നുണ്ട് .10999 രൂപയ്ക്ക് ഈ മോഡലുകൾ ലാഭകരം തന്നെയാണ് .

എന്നാൽ 14999 രൂപയുടെ മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും മികച്ചുനിൽക്കുന്നത്  ഷവോമിയുടെ നോട്ട് 5 പ്രൊ മോഡലുകൾ തന്നെയാണ് .ഇതിൽ പ്ലസ് ആയി എടുത്തുപറയേണ്ടത് 20 മെഗാപിക്സൽ ക്യാമറകളും ,ഡിസ്‌പ്ലേയും ആണ് .കൂടാതെ  13MP + 13MP ഡ്യൂവൽ പിൻ ക്യാമറയിലാണ് മോട്ടോg5s പ്ലസ്  പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിലവരുന്നത് 13999 രൂപയ്ക്ക് അടുത്താണ് .എന്നാൽ ഷവോമിയുടെ മോഡലുകളുമായി താരതമ്മ്യം ചെയുമ്പോൾ ക്യാമറകളിൽ മുന്നിട്ടു നില്കുന്നത് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ തന്നെയാണ് .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :