ഇന്ത്യൻ വിപണി കീഴടക്കാന്‍ ചൈനീസ് മൊബൈൽ ഫോണ്‍ നിര്മ്മാർതാക്കളായ ഷവോമിയെത്തുന്നു. ഇന്ത്യയിൽ വലിയ 2 പ്ലാന്റ്റുകൾ നിർമിക്കുക എന്നാ ലഷ്യത്തോടെയാണ് ഷവോമി എത്തുന്നത് .ആന്ധ്രാപ്രദേശിലും ഷവോമി മൊബൈൽ നിർമാണ പ്ലാന്റ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ .
ഇന്ത്യൻ മൊബൈൽ മാർക്കെറ്റിലും ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഷവോമിയുടെ രണ്ട് പ്ലാന്റുകള്‍ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇന്ത്യയിൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ 140 മില്ല്യന്‍ മൊബൈൽ അനുബന്ധ ഉപകരണങ്ങൾ 2016ല്‍ ഇന്ത്യൻ വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്‍ലിന്‍ പറഞ്ഞു .
2014 മുതലാണ് ഇന്ത്യൻ വിപണിയിൽ ഷവോമി സാന്നിധ്യമറിയിച്ചു തുടങ്ങിയത്. ഫോക്‌സ്‌കോണുമായി ചേർന്നു ആന്ധപ്രദേശില്‍ നിർമ്മാണ പങ്കാളിത്തം നേടുകയും ചെയ്തിരുന്നു. ഷവോമി എംഐ5 ആണ് കമ്പനി പുറത്തിറക്കുന്ന ഏറ്റവും പുതിയ ഫോണ്‍. 20000 മുതല്‍ 27000 വരെയാവും ഇതിന്റെ പ്രാദേശിക വില.