5ജി ഫോണുകൾ !! റെഡ്മി നോട്ട് 10 സീരിയസ്സ് നാളെ പുറത്തിറങ്ങും
ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ്
അതുപോലെ തന്നെ 5ജി സ്മാർട്ട് ഫോണുകളും പ്രതീഷിക്കാവുന്നതാണ്
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് ഷവോമി .ഷവോമിയുടെ ഏറ്റവും വലിയ സവിശേഷത എന്നത് ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ മികച്ച ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു എന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .
ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ് എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ പുറത്തിറങ്ങുന്നത് .ഷവോമിയുടെ Redmi Note 10 5G, Note 10 4G, Note 10 Pro 5G, കൂടാതെ Note 10 Pro 4Gഎന്നി സ്മാർട്ട് ഫോണുകളാണ് മാർച്ച് 4 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ലീക്ക് ആകുകയുണ്ടായി .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 732G പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 10 സീരിയസുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 5ജി സപ്പോർട്ടോടുകൂടിയാകും എത്തുക .
5,050mAhന്റെ ബാറ്ററി ലൈഫും ഷവോമിയുടെ പുതിയ നോട്ട് 10 സീരിയസ്സുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഇതിനു ലഭിക്കുന്നതാണ് .