മടക്കാവുന്ന സ്മാർട്ട് ഫോണുകളുമായി ഷവോമിയും സാംസങ്ങും
പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
ഹുവാവെയുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറങ്ങുന്നു എന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഇപ്പോൾ ഇതാ ഷവോമിയിൽ നിന്നും പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ എത്തുന്നു .അതിന്റെ പുതിയ ഡിസൈനും ഇപ്പോൾ പുറത്തുവിടുകയുണ്ടായി .പുതിയ 3ഡി ടെക്ക്നോളജി ഉപയോഗിച്ചാണ് മടക്കാവുന്ന ഈ ഫോണുകൾ വിപണിയിൽ എത്തിക്കുന്നത് .കഴിഞ്ഞ ദിവസ്സം ആണ് ഫോൾഡബിൾ ഫോണുകളുടെ ഡിസൈൻ പുറത്തുവിട്ടത് .രണ്ടു സെക്ഷനുകളായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത് .ഷവോമി ഡ്യൂവൽ ഫ്ളക്സ് കൂടാതെ ഷവോമി MIX ഫ്ളക്സ് എന്നിവയാണിത് .
സാംസസങ്ങിന്റെ മടക്കാവുന്ന ഫോണുകൾ
സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഇതിനു മുന്നോടിയായി പുതിയ ടീസറുകളും പുറത്തുവിട്ടു .സാംസങ്ങിന്റെ ഗാലക്സി S10 സ്മാർട്ട് ഫോണുകൾക്ക് ഒപ്പമായിരിക്കും ഈ സ്മാർട്ട് ഫോണുകൾ എത്തുക .സാംസങ്ങ് ഗാലക്സിയുടെ 10 വാർഷികത്തിലാണ് ഈ പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നത് .ഈ ഫോൾഡബിൾ ഫോണുകൾക്ക് 7.3 കൂടാതെ 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയായിരിക്കും എന്നാണ് സൂചനകൾ .എന്നാൽ ഈ മാസം തന്നെയാണ് ഹുവാവെയുടെ ഫോൾഡബിൾ ഫോണുകളും പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .