ഷവോമിയുടെ ഏറ്റവും പുതിയ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ലോകവിപണിയിൽ എത്തുന്നു .ഷവോമിയുടെ Y2 എന്ന മോഡലാണ് ഇന്ന് പുറത്തിറക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ഷവോമി റെഡ്മി Y2 ,5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .
12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 9999 രൂപമുതൽ Rs 12999 രൂപവരെയാണ് .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തുന്നു .കൂടാതെ ഉടൻ തന്നെ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
ഷവോമിയുടെ Mi 8 മോഡലുകൾ
6.21 FHD പ്ലസ് ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് . 1080 *2248 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3ഡി ഫേസ് അൺലോക്കിങ് ഇതിന്റെ മറ്റൊരു സവിശേഷതയാണ് .
12 MP + 12മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ മറ്റൊരു സ്പെഷ്യൽ എഡിഷനും പുറത്തിറങ്ങുന്നുണ്ട് .എക്സ്പ്ലോറെർ എഡിഷൻ എന്നാണ് ഇതിന്റെ പേര്.
ഷവോമിയുടെ മറ്റൊരു പുതിയ മോഡലാണ് Mi 8 Se .5.88 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .1080×2244 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .18.7:9 ഡിസ്പ്ലേ റെഷിയോയിലാണ് ഡിസ്പ്ലേ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm SDM710 Snapdragon 710 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Snapdragon 710 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് Mi 8 Se .