റെഡ്‌മിയുടെ ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു ബഡ്‌ജെക്ട് സ്മാർട്ട് ഫോൺ ആണ് Xiaomi Redmi Y1, Redmi Y1 Lite.6999 രൂപ മുതൽ 10999 രൂപവരെയാണ് ഈ മോഡലുകളുടെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ സെയിൽ ആരംഭിച്ചിരിക്കുന്നു .
Redmi Y1ന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . Snapdragon 435 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
കൂടാതെ 4GB RAM/64GB മോഡലിന് 10999 രൂപയും ആണ് വില .3080 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .
Redmi Y1 Lite ന്റെ സവിശേഷതകൾ പറയുകയാന്നെങ്കിൽ 2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .Snapdragon 425 SoC ന്റെ പ്രോസസറിലാണ് പ്രവർത്തനം.പിന്നെ ക്യാമെറ 13 മെഗാപിക്സൽ ആണ് .5 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ഇതിനുണ്ട്