20 മെഗാപിക്സൽ ക്യാമറ ,4/6 ജിബിയുടെ റാംമ്മിൽ ഷവോമി റെഡ്മി നോട്ട് 5 പ്രൊ ,വില 13999 രൂപമുതൽ

Updated on 15-Feb-2018
HIGHLIGHTS

ഫെബ്രുവരി 22 നു ആദ്യ വിൽപ്പന

ഷവോമിയുടെ നമ്മൾ എല്ലാവരും കാത്തിരുന്ന രണ്ടു മോഡലുകളിൽ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 5 കൂടാതെ ഷാവോമി റെഡ്മി നോട്ട് 5 പ്രൊ .ഫെബ്രുവരി 22 മുതൽ ഈ മോഡലുകൾ ആദ്യ വിൽപ്പനയ്ക്ക് എത്തുന്നു .കുറഞ്ഞ ചിലവിൽ കൂടുതൽ മികവോടെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എത്തിയിരിക്കുന്നത് .ഇതിൽ രണ്ടു കാര്യങ്ങളാണ് എടുത്തുപറയേണ്ടത് .

6 ജിബിയുടെ റാംമ്മിൽ ഉള്ള മോഡലും കൂടാതെ 20 മെഗാപിക്സലിന്റെ മുൻ  ക്യാമറയും .കാരണം ഈ മോഡലുകൾ 17000 രൂപക്യ്ക്ക് താഴെ വരുന്ന മോഡലുകളാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .അലുമിനിയം ബോഡിയിലാണ് ഇതിന്റെ രൂപകൽപന .

1080 x 2160 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .3 ,4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Qualcomm SDM636 Snapdragon 636 കൂടാതെ Android 7.1.2 (Nougat)ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 5 മെഗാപിക്സലിന്റെ
പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ മുൻ ക്യാമറകളും ഇതിനുണ്ട് .

4000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസർ ,ഫാസ്റ്റ് ചാർജിങ് ബാറ്ററി ,ഹൈബ്രിഡ് ഡ്യൂവൽ സിം  (Nano-SIM, dual stand-by) എന്നിവ മറ്റു സവിശേഷതകൾ .Black, Champagne Gold, Rose Gold, Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നു .13999 രൂപമുതൽ 16999 രൂപവരെയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :