ഷവോമിയുടെ റെഡ്മി നോട്ട് 8 2021 ഫോണുകൾ വിപണിയിൽ എത്തുന്നു
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
ഷവോമിയുടെ റെഡ്മി നോട്ട് 8 2021 ഫോണുകളാണ് പുറത്തിറങ്ങുന്നത്
Mediatek പ്രോസ്സസറുകളിലാകും ഈ ഫോണുകൾ വിപണിയിൽ എത്തുക
ഷവോമിയുടെ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഏറ്റവും വാണിജ്യം കൈവരിച്ച ഫോണുകൾ ആണ് റെഡ്മി നോട്ട് 8 ഫോണുക.25M+ യൂണിറ്റുകളാണ് ലോകമെമ്പാടും ഷവോമി വിറ്റഴിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഇതേ സ്മാർട്ട് ഫോണുകൾ പുതിയ രൂപത്തിൽ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 8 2021 ആയിട്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . Mediatek പ്രോസ്സസറുകളിൽ തന്നെയാകും ഈ ഫോണുകൾ വിപണിയിൽ എത്തുക .
റെഡ്മി നോട്ട് 8 25M+ യൂണിറ്റുകളാണ് ഷവോമി വിറ്റഴിച്ചിരുന്നത്
6.39 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .അതുപോലെ നാലു ക്യാമറകളാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .
48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qalcomm Snapdragon 665 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .
4 ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ പുതിയ 2021 മോഡലുകളിൽ 48 മെഗാപിക്സൽ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാം .4,000mAh ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .
The #RedmiNote8 has now sold 25M+ units globally!
As we celebrate this milestone, we're thrilled to introduce you to the #ThePerformanceAllStar – the #RedmiNote8 2021. Stay tuned! pic.twitter.com/39RHoTC2Mb
— Xiaomi (@Xiaomi) May 20, 2021