48 എംപി ക്യാമറയിൽ റെഡ്മി നോട്ട് 7 ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 24-Jan-2019
HIGHLIGHTS

പുതിയ പിക്ച്ചറുകൾ ഷവോമി ഇന്ത്യ തന്നെ പുറത്തുവിട്ടു

 

ഈ വർഷം സ്മാർട്ട് ഫോൺ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു മോഡലാണ് റെഡ്മി നോട്ട് 7 എന്ന ഫോണുകൾ .അതിനു കാരണം 48 എംപി ക്യാമറയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ പുതിയ പിക്ച്ചറുകൾ ഷവോമി തന്നെ ഇപ്പോൾ പുറത്തുവിടുകയുണ്ടായി .മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .2018 ലും ഷവോമിയിൽ നിന്നും ഒരുപാടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുണ്ടായിരുന്നു .റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .

48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10330 രൂപമുതലാണ് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട് .എന്നാൽ ഷവോമിയുടെ നോട്ട് 7 പ്രൊ മോഡലുകൾക്ക് നോട്ട് 7 മോഡലുകളെക്കാൾ കൂടുതലായി ക്യാമറയിലും ബാറ്ററിയിലും ഉള്ള വെത്യാസം മാത്രമേയുള്ളു .ഷവോമി റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും 15000 രൂപയ്ക്ക് താഴെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :