48 എംപി ക്യാമറയിൽ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഷവോമിയുടെ റെഡ്മി നോട്ട് 7 ?

48 എംപി ക്യാമറയിൽ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഷവോമിയുടെ റെഡ്മി നോട്ട് 7 ?
HIGHLIGHTS

ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

കഴിഞ്ഞവർഷം ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് ലഭിച്ചിരുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ കൂടാതെ ഷവോമിയുടെ Mi A2 കൂടാതെ ഷവോമിയുടെ റെഡ്മി 6 പ്രൊ എന്നി മോഡലുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ കൂടുതൽ സവിശേഷതകളോടെയാണ് ഷവോമിയുടെ ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ 2018 ന്റെ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഈ വർഷം വിലകൂടിയ സ്മാർട്ട് ഫോണുകളുമായി ഷവോമി എത്തുന്നു .ഷവോമി റെഡ്മി നോട്ട് 7  എന്ന മോഡലുകളാണ് ഇത്തവണ വിപണി കീഴടക്കുവാൻ എത്തുന്നത് .ജനുവരി മാസത്തിൽ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .

മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6.26ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2280 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreo ഓറിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .2018 ലും ഷവോമിയിൽ നിന്നും ഒരുപാടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുണ്ടായിരുന്നു .റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .12 കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 16999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo