5000mAhന്റെ ബാറ്ററി ലൈഫിൽ ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 6 പ്രൊ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു

Updated on 28-Dec-2018
HIGHLIGHTS

Snapdragon 660 ന്റെ പ്രോസസറിൽ ആണ് പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ എത്തുന്നത്

.ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഷവോമി റെഡ്മി നോട്ട് 6 പ്രൊ സ്മാർട്ട് ഫോണുകളുടെ റെഡ് എഡിഷനും ലഭിക്കുന്നുണ്ട് 
.പുതിയ വേരിയന്റ് ഇപ്പോൾ ലഭിക്കുന്നത്  Snapdragon 660 പ്രോസസറിലും കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫിലുംമാണ് 

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ മികച്ച രണ്ടു സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ എന്ന മോഡലുകൾ .കഴിഞ്ഞമാസമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത് .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് പൊതുവെ ഇന്ത്യൻ വിപണിയിൽ നല്ല വാണിജ്യം തന്നെയാണുള്ളത് .എന്നാൽ ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ മോഡലുകളുടെ മറ്റൊരു പുതിയ എഡിഷനുകൾപുറത്തിറക്കുന്നു എന്നാണ് സൂചനകൾ  .ഫ്ലിപ്പ്കാർട്ടിൽ തന്നെയാണ് ഇതിന്റെ പിക്ച്ചറുകൾ എത്തിയിരിക്കുന്നത് .എന്നാൽ പുതിയ എഡിഷനുകളിൽ ചെറിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് .അതിന്റെ ബാറ്ററിയിലും കൂടാതെ പ്രോസസറിലുമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .

5000mAhന്റെ ബാറ്ററി ലൈഫിലാണ് കൂടാതെ പ്രൊസസർ Snapdragon 660ആണ് പ്രവർത്തിക്കുന്നത് .എന്നാൽ ഈ മോഡലുകൾ എന്നുമുതൽ ഫ്ലിപ്പ്കാർട്ടിൽ പുറത്തിറങ്ങും എന്നതിനെക്കുറിച്ചും വിവരങ്ങൾ ലഭിച്ചട്ടില്ല .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 6 പ്രൊ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

പഴയ ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ ;6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ പുതിയ വേരിയന്റുകളിൽ സ്നാപ്ഡ്രാഗന്റെ  636 പ്രോസസുകൾക്ക് പകരം പുതിയ 660 പ്രോസസറുകളാണ് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :