5.99 ഇഞ്ച് ഡിസ്പ്ലേ ,ഡ്യൂവൽ പിൻ ക്യാമെറയിൽ റെഡ്മി നോട്ട് 5 (2018)

Updated on 03-Jan-2018
HIGHLIGHTS

4ജിബിയുടെ റാംമ്മിൽ റെഡ്മി നോട്ട് 5

 

 

കഴിഞ്ഞ വർഷം ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു മോഡലായിരുന്നു ഷവോമി റെഡ്മി നോട്ട് 4 .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലായിരുന്നു റെഡ്മി നോട്ട് 4 .എന്നാൽ ഈ വർഷം അതിന്റെ ഒരു പിൻഗാമി വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആനി ഷവോമി റെഡ്മി നോട്ട് 5 .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×2160 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .18:9  റെഷിയോ ഡിസ്‌പ്ലേയാണ്  ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

രണ്ടു വേരിയന്റുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് ഉള്ളത് .

Android 7.1 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2018 ന്റെ ആദ്യംതന്നെ ഈ മോഡലുകൾ വിപണിയിൽ എത്തുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :