ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വാങ്ങിക്കാം

ഷവോമിയുടെ റെഡ്മി നോട്ട്  5 പ്രൊ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി നോട്ട്  5 പ്രൊ.വളരെ ഡിമാൻഡ് ഏറിയ ഒരു സ്മാർട്ട് ഫോൺ ആണിത് .തുടക്കത്തിൽ 13999 രൂപയായിരുന്ന ഈ സ്മാർട്ട് ഫോണിന് ഇപ്പോൾ 14999 രൂപയാണ് വിലവരുന്നത് .ഇതുവരെ വാങ്ങിക്കുവാൻ സാധിക്കാത്തവർക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .14999 രൂപയാണ് ഷവോമിയുടെ മോഡലുകളുടെ വില .കൂടാതെ 6 ജിബിയുടെ മോഡലുകൾക്ക് 16999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ഈ മാസം 8 തീയതി മുതൽ ഷവോമിയുടെ മറ്റൊരു പുതിയ സ്മാർട്ട് ഫോൺ Mi a2 പുറത്തിറങ്ങുന്നുണ്ട് .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ മോഡലുകൾക്ക് സമാനമായ സവിശേഷതകൾ തന്നെയാണ് .അതുകൊണ്ടു തന്നെ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എടുക്കുവാൻ ഉദ്ദേശിക്കുന്നവർ Mi a2 മോഡലുകളുമായി ഒന്ന് താരതമ്മ്യം ചെയ്തതിനു ശേഷം മാത്രം വാങ്ങിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo