12+5 ഡ്യൂവൽ ക്യാമറയിൽ ഷവോമി റെഡ്മി നോട്ട് 5 പ്രൊ Vs 13+5 ക്യാമറയിൽ അസൂസ് സെൻഫോൺ മാക്സ് പ്രൊ M1

Updated on 13-Jun-2018
HIGHLIGHTS

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് റെഡ്മി നോട്ട് 5 പ്രൊ ,നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് മാക്സ് പ്രൊ M1 ഫ്ലിപ്പ്കാർട്ടിൽ

 

ഷേവിംയുടെ റെഡ്മി നോട്ട് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കാത്തവർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ അസൂസിന്റെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ അസൂസ് സെൻഫോൺ മാക്സ് പ്രൊ M1 നാളെ ഉച്ചയ്ക്ക് 12 മണിയ്ക്കും വാങ്ങിക്കാവുന്നതാണ് 

ഇപ്പോൾ സ്മാർട്ട് ഫോൺ കമ്പനികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെയാണ് നടക്കുന്നത് എന്നതിന് ഏറ്റവും വലിയ തെളിവുകളിൽ ഒന്നാണ് അസൂസ് ഇപ്പോൾ പുറത്തിറക്കിയ ഏറ്റവും പുതിയ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ .ഈ സ്മാർട്ട് ഫോണുകൾ ഈ വർഷം തന്നെ ഷവോമി പുറത്തിറക്കിയ റെഡ്മി 5 പ്രൊ എന്ന മോഡലുകൾക്ക് കനത്ത വെല്ലുവിളി ആണ് ഉയർത്തുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഒരു ചെറിയ താരതമ്മ്യം .

അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 10999 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വില .

5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .14999 രൂപയാണ് ഷവോമിയുടെ മോഡലുകളുടെ വില .കൂടാതെ 6 ജിബിയുടെ മോഡലുകൾക്ക് 16999 രൂപയും ആണ് വില .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :