ഷവോമി റെഡ്മി നോട്ട് 5 ,നോട്ട് 5 പ്രൊ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ

Updated on 30-Mar-2018
HIGHLIGHTS

ഷവോമിയുടെ മോഡലുകൾ ബുക്കിങ് നടത്താം

 

 

റെഡ്മി സ്മാർട്ട് ഫോണുകളിൽ ഏറെ ജനപ്രീതിനേടിക്കൊണ്ടിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഷവോമി കഴിഞ്ഞമാസം പുറത്തിറക്കിയ രണ്ടു മോഡലുകളായ ഷവോമി റെഡ്മി നോട്ട് 5 കൂടാതെ 5 പ്രൊ .ഈ രണ്ടു മോഡലുകളും ഓൺലൈൻ ഷോപ്പുകളിൽ എത്തുന്ന സമയം തന്നെ ഇവ വിറ്റഴിക്കപ്പെടുന്നു .അതുകൊണ്ടുതന്നെ ഫ്ലിപ്പ്കാർട്ട് വഴി ലഭിക്കാത്തവർക്ക് ഇന്ന്  mi.com വഴിയും ബുക്കിംഗ് നടത്താവുന്നതാണ് .

 

റെഡ്‌മിയുടെ പുതിയ നോട്ട് 5 കൂടാതെ നോട്ട് 5 പ്രൊ 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5  ഇന്ന്   ഉച്ചയ്ക്ക് 12 മണിമുതൽ    Mi.com വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും  മോഡലുകൾ വിപണിയിൽ എത്തുന്നത് 
2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

octa-core Qualcomm Snapdragon 636  കൂടാതെ സ്നാപ്പ്ഡ്രാഗൺ 625  പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .12 + 5  കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ  5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ് നോട്ട് 5 ആരംഭിക്കുന്നത് .എന്നാൽ നോട്ട് 5 പ്രൊ ആരംഭിക്കുന്നത് 13999 രൂപമുതൽ ആണ് .6 ജിബിയുടെ മോഡൽ 16999 രൂപയും .കൂടാതെ ഫ്ലിപ്പ്കാർട്ടിലും ഇത് എത്തുന്നതാണ്

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :