റെഡ്മി ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത
റെഡ്മി നോട്ട് 4-ൽ പുതിയ അപ്‌ഡേഷൻ ലഭിച്ചു തുടങ്ങുന്നു
ഷവോമിയുടെ തന്നെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് റെഡ്മി നോട്ട് 4 .ഈ വർഷം ഷവോമി പുറത്തിറക്കിയ മോഡലുകളിൽ ഏറ്റവും വാണിജ്ജ്യപരമായി മുന്നേറിയ ഒരു മോഡലാണിത് .എബ്ബ്ൾ ഇപ്പോൾ ഇതാ റെഡ്മി നോട്ട് 4 ൽ പുതിയ അപ്‌ഡേഷൻ ലഭിച്ചു തുടങ്ങുന്നു .MIUI 9 ആണ് ഇപ്പോൾ റെഡ്മി 4 ഉപഭോതാക്കൾക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .
അത് കൂടാതെ ഷവോമിയുടെ മറ്റു മോഡലുകളിലും ഇത് ലഭ്യമാകുന്നു .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഷവോമി ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile