ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുമായി റെഡ്മി നോട്ട് 7

Updated on 25-Feb-2019
HIGHLIGHTS

ഫെബ്രുവരി 28നു ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ്

ഷവോമിയുടെ റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .48 മെഗാപിക്സലിന്റെ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .കഴിഞ്ഞ മാസം ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിലും എത്തുന്നു .ഫെബ്രുവരി 28നു ഉച്ചയ്ക്ക് 12മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നു .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് ഡിസ്‌പ്ലേയ്ക്കുള്ളിൽ നൽകിയിരിക്കുന്ന ഫിംഗർ പ്രിന്റ് സെൻസറുകൾ .

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :