പുതിയ സവിശേഷതകളിൽ ഷവോമി റെഡ്‌മി 6 ,6A ഫോണുകൾ പുറത്തിറക്കി ,വില ?

Updated on 13-Jun-2018
HIGHLIGHTS

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തി

 

ഷവോമിയുടെ റെഡ്മി Y2 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയതിനു പിന്നാലെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾകൂടി ഷവോമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ റെഡ്മി 6 കൂടാതെ റെഡ്മി 6A എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ആണിത് .ഇതിന്റെ പ്രധാന സവിശേഷതകളും കൂടാതെ വില വിവരങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാം .

ഷവോമിയുടെ റെഡ്മി 6 സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണ് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ രണ്ടു കാര്യങ്ങൾ ആണ് എടുത്തു പറയേണ്ടത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് കൂടാതെ ഫേസ്അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek Helio P22 ഒക്റ്റകോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ക്യാമറയിലും കൂടുതൽ സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഷവോമിയുടെ റെഡ്മി 6 എന്ന മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഫേസ്അൺലോക്കിങ് സംവിധാനവും നൽകിയിരിക്കുന്നു .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ രണ്ടു വേരിയന്റ്റുകളിൽ പുറത്തിറങ്ങുന്നുണ്ട് .3GB RAM/32GB കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിലും .ഇതിന്റെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന  വില Rs 8,410(RMB 799) രൂപമുതൽ Rs 10,517 രൂപവരെയാണ് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുമെന്നാണ് സൂചനകൾ .

ഷവോമിയുടെ റെഡ്മി 6A 

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണ് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത്  ഫേസ്അൺലോക്കിങ്  സംവിധാനമാണ് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറയിൽ അല്ല പുറത്തിറങ്ങുന്നത് .

13 മെഗാപിക്സലിന്റെ റിയർ ക്യാമറയും  കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഇതിനു നൽകിയിരിക്കുന്നത് .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺ ലോക്കിങ് ഇതിനുണ്ട് .ഇതിന്റെ വില വരുന്നത് RMB 599 അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 6,306 രൂപയ്ക്ക് അടുത്ത് വരും .ജൂൺ 15 മുതൽ ഇത് ചൈന വിപണിയിലെ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :