13എംപി ക്യാമെറയിൽ ഷവോമി റെഡ്മി 5A സെയിൽ ആരംഭിച്ചു ,വില 4999 രൂപ

Updated on 18-Jan-2018
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

 

ഷവോമിയുടെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് റെഡ്മി 5എ .4999 രൂപമുതൽ ആരംഭിക്കുന്ന ഈ സ്മാർട്ട് ഫോൺ ഇന്ന്  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ്.4999 രൂപമുതൽ 6999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .

5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .720p റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .
2 ,3 ജിബിയുടെ റാം കൂടാതെ 16,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .Android 

Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇന്ന് 12 മണി മുതൽ സെയിൽ ആരംഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :