13 എംപി ക്യാമെറയിൽ Xiaomi Redmi 5A പുറത്തിറക്കി
വീണ്ടും ഷവോമിയുടെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ,വില
ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണികീഴടക്കികൊണ്ടിരിക്കുകയാണ് .ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്നുപറഞ്ഞതിനു ശേഷവും ഷവോമിയുടെ മോഡലുകൾ മികച്ച വാണിജ്യമാണ് കൈവരിച്ചത് .എന്നാൽ ഇപ്പോൾ ഷവോമി അവരുടെ മറ്റൊരു പുതിയ മോഡൽകൂടി പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ തന്നെ 4aയുടെ പിൻഗാമിയായ 5a ആണ് ഇപ്പോൾ ലോകവിപണിയിൽ എത്തിയിരിക്കുന്നത് .
ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ വിലവരുന്നത് ഏകദേശം 6000 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .720p റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
Android Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .6000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന നല്ല സവിശേഷതകൾ ഉള്ള ഒരു മോഡൽ തന്നെയാണ് Xiaomi Redmi 5A.