ഷവോമിയുടെ പുതിയ Redmi 5

Updated on 18-Jul-2017
HIGHLIGHTS

16 മെഗാപിക്സലിന്റെ ക്യാമറയിൽ

 

ഷവോമിയിൽ നിന്നും ഉടൻ വിപണിയിലെത്തുന്ന റെഡ്മി നോട്ട് 5 ഹാൻഡ്‌സെറ്റിന്റെ പ്രത്യേകതകൾ പുറത്ത് വന്നു. ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയ ഷവോമിയുടെ നോട്ട് ശ്രേണിയിലെ ഫോണുകൾ വൻ വിറ്റുവരവാണ്‌ സ്വന്തമാക്കിയത്. ഇതിൽ ഷവോമി റെഡ്മി നോട്ട് 3 ഏറെ ശ്രദ്ധ നേടിയ ഒരു സ്മാർട്ട്ഫോൺ മോഡലായിരുന്നു.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഇന്ത്യയിൽ റെഡ്മി  നോട്ട് ശ്രേണി ഏറെ ജനസമ്മതി നേടിയതോടെ കൂടുതൽ നോട്ട് സീരീസ് ഫോണുകൾ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കാൻ കമ്പനി ശ്രമം നടത്തുമെന്നതിൽ തർക്കമില്ല. നിലവിൽ വിപണിയിൽ സജീവമായ റെഡ്മി നോട്ട് 4 നു പിന്നാലെ നോട്ട് 5 കൂടി എത്തുന്നതോടെ ഷവോമിയുടെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി വീണ്ടും സജീവമാകുമെന്നത് തീർച്ചയാണ്.

5 ഇഞ്ചിന്റെ  HD IPS LCD ഡിസ്‌പ്ലേയാണുള്ളത് .Android 7.1.1 Nougat ലാണ് ഇതിന്റെ പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവ ഇതിനുണ്ട് .4100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :