50 മെഗാപിക്സൽ ക്വാഡ് ക്യാമറയിൽ ഷവോമി റെഡ്മി 10 ഫോണുകൾ എത്തുന്നു
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകളും ഇതാ വിപണിയിൽ എത്തുന്നു
Xiaomi Redmi 10 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ വീണ്ടും എത്തുന്നു .ഷവോമിയുടെ റെഡ്മി 10 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളിൽ ആണ് വിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 90Hz റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകുക .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുക .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 4GB+64GB, 4GB+128GB കൂടാതെ 6GB+128GB വേരിയന്റുകളിൽ എത്തുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് എത്തുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ a 5,000mAh ബാറ്ററി ലൈഫും പ്രതീക്ഷിക്കാം .
Looking at the poster, can you guess which features got an upgrade? pic.twitter.com/duKO1peADL
— Xiaomi (@Xiaomi) August 14, 2021
The #RedmiSeries is back!
Curious about #Redmi10? Stay tuned! pic.twitter.com/w8tvOldFJJ
— Xiaomi (@Xiaomi) August 14, 2021