സ്റ്റൈലിഷ് ലുക്കിൽ ഷവോമിയുടെ പുതിയ പോക്കോഫോൺ 2018

Updated on 27-Aug-2018
HIGHLIGHTS

വിലകൂടിയ സ്മാർട്ട് ഫോണുകളുമായി ഷവോമി എത്തി

ഷവോമിയുടെ ഏറ്റവും പുതിയ പോക്കോഫോണുകൾ അവതരിപ്പിച്ചു .പോക്കോഫോൺ F1 എന്ന മോഡലുകളാണ് ഉടൻ പുറത്തിറങ്ങാനിരിക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി നോട്ട് 9 എന്ന സ്മാർട്ട് ഫോൺ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഷവോമിയുടെ പുതിയ പോക്കോഫോണുകൾ എത്തുന്നത് .ഈ ഫോണുകളുടെ കുറച്ചു സവിശേഷതകൾ പുറത്തുവിടുകയുണ്ടായി .

എന്നാൽ ഇപ്പോൾ ലഭിക്കുന്നവിവരങ്ങൾ ,ഈ സ്മാർട്ട് ഫോൺ സ്നാപ്ഡ്രാഗന്റെ 845 ലാണ് പ്രവർത്തിക്കുന്നത് എന്നാണ് .കൂടാതെ 4000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

രണ്ടു മോഡലുകളിലായി ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്കുള്ളത് .6 ജിബിയുടെ റാം  കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് എന്നിവയിലാണ് എത്തുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് മോഡലിന് ഏകദേശം 33800 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് വിപണിയിൽ ഏകദേശം 37000 രൂപയും ആണ് വില വരുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :