ഷവോമിയുടെ പൊക്കോ സ്മാർട്ട് ഫോണുകൾ നാളെ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
ഷവോമിയുടെ ഏറ്റവും പുതിയ പോക്കോഫോണുകൾ നാളെമുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പോക്കോയുടെ പുതിയ മൂന്നു വേരിയന്റുകൾ ആണ് നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ഈ സ്മാർട്ട് ഫോൺ സ്നാപ്ഡ്രാഗന്റെ 845 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ 4000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6.18 ഇഞ്ചിന്റെ FHD വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .
മൂന്നു പുതിയ മോഡലുകളിലായി ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .6 കൂടാതെ 8 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്കുള്ളത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് & 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് എന്നിവയാണുള്ളത് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .മൂന്ന് മോഡലുകൾ ഇപ്പോൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് 20999 രൂപയാണ് വില .
കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് 23999 രൂപയും ആണ് വിലവരുന്നത് .എന്നാൽ വലിയ റാംമ്മിലും സ്റ്റോറേജിലും പുറത്തിറങ്ങുന്ന മോഡലിന് 28999 രൂപയും ആണ് വില .അതായത് 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലാണിത് .