ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Mi 11 Ultra, Mi 11 Lite കൂടാതെ Mi 11i എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഫോണുകളിൽ 5ജി ഫോണുകളും ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നുണ്ട് .അതുകൂടാതെ ഈ ഫോണുകൾ Qualcomm Snapdragon 888 പ്രോസ്സസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് .ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
6.81 ഇഞ്ചിന്റെ AMOLED QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 3200×1440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 48 മെഗാപിക്സൽ + 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .
20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകളുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് EUR 1,199 ആണ് വരുന്നത് .
6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് ,Gorilla Glass 5 എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ഈ ഫോണുകളും Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് + 5 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .
20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4,520mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകളുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് EUR 699 ആണ് വരുന്നത് .