20 എംപി ഡ്യൂവൽ പിൻ ക്യാമറയിൽ ഷവോമി Mi A2(6x) എത്തുന്നു

20 എംപി ഡ്യൂവൽ പിൻ ക്യാമറയിൽ ഷവോമി Mi A2(6x) എത്തുന്നു
HIGHLIGHTS

20 എംപി സെൽഫി ക്യാമറയിലും ഷവോമി Mi A2

ഷവോമിയുടെ പുതിയ രണ്ടു മോഡൽകൂടി ഉടൻ വിപണിയിൽ എത്തി .ഷവോമി  Mi A2 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഉടൻതന്നെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .ഈ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ 20  മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളാണ് .കൂടാതെ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മോഡൽകൂടിയാണിത് .ചൈവ വിപണിയിൽ നിന്നും മികച്ച അഭിപ്രായമാണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .


ഷവോമിയുടെ Mi A2 (6X)

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .12 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് . 

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

ഷവോമിയുടെ തന്നെ 6 പ്രൊ 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് റെഡ്മി 6 പ്രൊ .ആപ്പിളിന്റെ രൂപകല്പനയോട് സാദൃശ്യമുള്ള മോഡലാണിത് .മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .19.9 റെഷിയോയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 625 പ്രോസസറിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

 5.84 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ്  ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2280 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 625 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് 3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും .ഡ്യൂവൽ സിം കാർഡ് ഇടാവുന്ന കൂടാതെ  മെമ്മറി കാർഡ് വേറെ ഉപയോഗിക്കാവുന്ന സ്ലോട്ടുകളാണ് ഇതിനുള്ളത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .

4000mAhന്റെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം Rs.10,400 മുതൽ Rs.13,500 രൂപവരെയാണ് .ഇന്ന് ചൈനവിപണിയിൽ ഇത് സെയിൽ ആരംഭിക്കുന്നതാണ് .അടുത്ത മാസം ഇത് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo