ഷവോമി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ തകർത്തുകൊണ്ടിരിക്കുകയാണ് .ഷവോമിയുടെ എല്ലാ സ്മാർട്ട് ഫോണുകളും ഇപ്പോൾ മികച്ച രീതിയിൽ ആണ് വിപണി കീഴടക്കുന്നത് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ ഷവോമി റെഡ്മി 3S അടുത്ത ആഴ്ചമുതൽ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .Snapdragon 430 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5ഇഞ്ച് മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇത് 2 തരത്തിലുള്ള റാംമ്മിൽ ആണ് പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ മെമ്മറി സപ്പോർട്ട് ,3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നി തരത്തിൽ ആണ് പുറത്തിറങ്ങുക .2 മോഡലിന് വില വെത്യാസം ഉണ്ട് .
ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4,100mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില എന്നുപറയുന്നത് $105 ഡോളർ മുതൽ $135 വരെയാണ് .മെമ്മറി കാർഡ് ഉപയോഗിക്കാൻ പറ്റില്ല എന്നത് ഇതിന്റെ ഒരു വലിയ പോരായ്മ്മയാണ് .