ഷവോമിയുടെ ഏറ്റവും പുതിയ മറ്റൊരു മോഡലാണ് Mi നോട്ട് പ്രൊ.അടുത്തമാസമാണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച പ്രീതികരണം ആണുള്ളത് .അതിന്റെ കാരണം അവരുടെ സ്മാർട്ട് ഫോണുകളുടെ ക്വാളിറ്റി തന്നെയാണ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇവർ കൂടുതലും ഇറക്കുന്നത് .
സാധാരണക്കാർക്ക് വാങ്ങിക്കാവുന്ന ഒരുപാടു സവിശേഷതകൾ ഉള്ള സ്മാർട്ട് ഫോണുകൾ ആണ് അതിൽ കൂടുതലും .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Snapdragon 821 പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഷവോമിയുടെ തന്നെ Mi നോട്ടിന്റെ ഒരു തുടർച്ചയാണ് ഇത് എന്നുപറയാം .
2 തരത്തിലാണ് ഇത് വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാമിലും ,6ജിബിയുടെ റാമ്മിലു.64 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,128 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ആണ് ഇത് പുറത്തിറങ്ങുക .12 മെഗാപിക്സലിന്റെ പിന് ക്യാമറയും ഇതിനുണ്ട് .3700 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .