ഷവോമി കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു
ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യംതന്നെയാണ് .അതുകൊണ്ടുതന്നെ ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച വിപണനവും ലഭിക്കുന്നുണ്ട് .
അവസാനമായി ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 4 വളരെ മികച്ച രീതിയിൽ തന്നെ വാണിജ്യം നേടിയിരുന്നു .ഇപ്പോൾ ഇതാ ഷവോമി അവരുടെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു .
5000 രൂപയ്ക്കു താഴെയുള്ള സ്മാർട്ട് ഫോണുകൾ ആണ് ഇത്തവണ വിപണിയിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് .ഷവോമിയുടെ ഏറ്റവും കുറഞ്ഞ സ്മാർട്ട് ഫോണുകൾ റെഡ്മി 3S ആണ് .
6999 രൂപയാണ് ഇതിന്റ വിപണിയിലെ വില .കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഷവോമി ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .