നാല് ഭാഗത്തും ഡിസ്പ്ലേ മാത്രം !!പുതിയ ഫോണുകളുടെ കൺസെപ്റ്റുമായി ഷവോമി

Updated on 10-Apr-2021
HIGHLIGHTS

ഷവോമിയുടെ പുതിയ നാലു ഭാഗത്തും ഡിസ്പ്ലേ കൺസെപ്റ്റ് ഫോണുകൾ

ഇ സിം സപ്പോർട്ട് കോൺസെപ്റ്റുകളാണ് ഇത്

ഇൻ ഡിസ്പ്ലേ ക്യാമറകൾക്ക് ഒപ്പം വയർലെസ്സ് ചാർജിങും

ഓരോ വർഷം കഴിയുംതോറും പുതിയ ടെക്ക്നോളജിയിൽ ഫോണുകൾ പുറത്തിറക്കുന്ന കമ്പനികളിൽ ഒന്നാണ് ഷവോമി .ഇന്ത്യൻ വിപണിയിൽ പ്രേതെക വാണിജ്യമാണ് ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആദ്യത്തെ 48 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ ,ആദ്യത്തെ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ പല മേഖലകളിലും ഷവോമി കൈവെച്ചുകഴിഞ്ഞിരിക്കുന്നു .

ഇപ്പോൾ 20000 രൂപ റെയിഞ്ചിൽ തന്നെ ഷവോമിയുടെ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .അതുപോലെ തന്നെ ഷവോമിയുടെ ബഡ്ജറ്റ് 5ജി സ്മാർട്ട് ഫോണുകളും വരും ദിവസ്സങ്ങളിൽ ഇന്ത്യൻ വിപണിയിലും മറ്റും പ്രതീഷിക്കാവുന്നതാണ് .2021 ഷവോമിയെ സംബന്ധിച്ചടത്തോളം വളരെ പ്രതീക്ഷയേറിയ ഒരു വർഷം കൂടിയാണ് .

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയം ആയിരിക്കുന്നത് ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ കൺസെപ്റ്റുകളെക്കുറിച്ചാണ് .നാലു ഭാഗത്തും ഡിസ്പ്ലേ എന്ന രീതിയിലുള്ള പുതിയ കൺസെപ്റ്റും ആയാണ് ഇപ്പോൾ ഷവോമി എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ പുതിയ കൺസെപ്റ്റുകളുടെ പിക്ക്ച്ചറുകളും ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു .

 

പുതിയ കൺസെപ്റ്റുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾക്ക് നാല് ഭാഗത്തും ഡിസ്‌പ്ലേയും കൂടാതെ ഡിസ്‌പ്ലേയ്ക്ക് അകത്തു ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപ്പോലെ തന്നെ പുതിയ കൺസെപ്റ്റുകൾ പ്രകാരം ബട്ടണുകളോ മറ്റു പോർട്ടുകളോ ഒന്നും തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ഇല്ല എന്നതാണ് സത്യം .കൂടാതെ വയർലെസ്സ് ചാർജിങ് ,eSIM എന്നിവയും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :