ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകൾ ഒന്നായ Xiaomi Mi Note 3യുടെ Kris Wu എന്ന സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി .മികച്ച സവിശേഷതകളോടെയാണ് ഈ സ്പെഷ്യൽ എഡിഷൻ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .5.5ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1920 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ 128 ജിബിയുടെ മറ്റൊരു വേരിയന്റികൂടി പുറത്തിറക്കുന്നുണ്ട് .
12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
3,500mAh ന്റെ ബാറ്ററി ലൈഫ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഷീബ വിപണിയിൽ ഇത് എത്തിക്കഴിഞ്ഞു .