6 ജിബി റാംമ്മിലും 128 ജിബി മെമ്മറി സ്റ്റോറേജിലും Mi നോട്ട് 2
ഷവോമിയുടെ Mi നോട്ട് 2 ആഗസ്റ്റിൽ എത്തുന്നു
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് മോഡലായ Mi നോട്ട് 2 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു .അടുത്തമാസം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ കൂടുത വിശേഷങ്ങൾ മനസിലാക്കാം .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച പ്രീതികരണം ആണുള്ളത് .അതിന്റെ കാരണം അവരുടെ സ്മാർട്ട് ഫോണുകളുടെ ക്വാളിറ്റി തന്നെയാണ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ആണ് ഇവർ കൂടുതലും ഇറക്കുന്നത് .സാധാരണക്കാർക്ക് വാങ്ങിക്കാവുന്ന ഒരുപാടു സവിശേഷതകൾ ഉള്ള സ്മാർട്ട് ഫോണുകൾ ആണ് അതിൽ കൂടുതലും .
അക്കൂട്ടത്തിലേക്ക് ഇതാ ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോണും കൂടി ഇറങ്ങുന്നു .ഷവോമിയുടെ ഏറ്റവും പുതിയ സംരംഭം ആയ Mi നോട്ട് 2 .ആഗസ്റ് മാസത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തും .Snapdragon 821ൽ ആണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .5.7 ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .
2 തരത്തിലുള്ള മോഡലിലാണ് ഇത് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് പിന്നെ 6 ജിബിയുടെ റാം ,64 ജിബിയുടെ മെമ്മറി സ്റ്റോറേജ് .128 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ഇത് പുറത്തിറങ്ങുന്നുണ്ട് .ഇതിന്റ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻക്യാമറയാണ് ഇതിനുള്ളത് . 4,000mAh ന്റെ തകർപ്പൻ ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നൽകുന്നു .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 23000 രൂപയ്ക്ക് അടുത്ത് വരും .