6 ജിബി റാംമ്മിൽ ഷവോമിയുടെ Mi നോട്ട് 2 പ്രോ
ഇന്ത്യൻ വിപണിയിൽ ഇനി ഷവോമിയുടെ സ്മാർട്ട് ഫോണുകൾ മാത്രം
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഉടൻ വിപണിയിൽ എത്തുന്നു .ഷവോമിയുടെ Mi നോട്ട് 2 പ്രോ എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ പ്രൊസസ്സറിനെ കുറിച്ചു പറയുവാണെങ്കിൽ Qualcomm Snapdragon 821 SoC ലാണ് ഇതു പ്രവർത്തിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് 4 ജിബി റാംമ്മിലും ,6 ജിബി റാംമ്മിലും ഇതു വിപണിയിൽ എത്തും .മികച്ച സംഭരണ ശേഷിയാണ് ഇതിനു നൽകിയിരിക്കുന്നത് .
64 ജിബിയുടെയും ,128 ജിബിയുടെയും മെമ്മറി സപ്പോർട്ടോടു കൂടിയാണ് ഇതു പുറത്തിറക്കുന്നത് .മികച്ച പെർഫോമൻസ് ശേഷിയാണ് ഇതുള്ളത്.ഇനി ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു മനസിലാക്കാം . 5.5 ഇഞ്ച് മികച്ച HD ഡിസ്‌പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .
1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു മനസിലാക്കാം . 12 മെഗാപിക്സലിന്റെ പിൻ ക്യാമറ ആണ് ഇതിനുള്ളത് .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ മികച്ച രീതിയിൽ തന്നെയാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്നത് .അതുകൊണ്ടുതന്നെ അവരുടെ Mi നോട്ട് 2 പ്രോ യും ഇന്ത്യൻ വിപണിയിൽ വിജയം കൈ വരിക്കും എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .
ഇതിന്റെ വിലയെ കുറിച്ചു മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല .ആഗസ്റ് മാസത്തോടു കൂടി ഇതു ഇന്ത്യൻ വിപണിയിൽ ഇറക്കാനാണ് സാധ്യത .ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ മികച്ച പിന്തുണ നൽകുന്ന 3700mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .