ഷവോമിയുടെ Mi നോട്ട് 2ന്റെ ഫസ്റ്റ് ലുക്ക്
6 ജിബിയുടെ റാംമ്മിൽ ഷവോമിയുടെ കരുത്തൻ ?
ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വളരെ മികച്ച മുന്നേറ്റം ആണ് നടത്തുന്നത് .അതിന്റെ പ്രധാന കാരണം ഷവോമി സ്മാർട്ട് ഫോണുകളുടെ ക്വാളിറ്റി തന്നെയാണ് .ഇപ്പോൾ ഇതാ അവരുടെ നോട്ട് കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി എത്തുന്നു .അതും മികച്ച സവിശേഷതകളുമായി .
ഷവോമിയുടെ Mi നോട്ട് 2 ആണ് ഇപ്പൊൾ അവരുടെ പണിപ്പുരയിൽ ഉള്ളത് .ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ച പറയുകയാണെകിൽ 6 ജിബിയുടെ റാംമ്മിൽ ആയിരിക്കും ഇത് പുറത്തിറങ്ങുക .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഒരു തരംഗം തന്നെയാണ് .
അങ്ങനെ ആയാൽ അത് ഏറ്റവും ബാധിക്കുന്നത് സാംസങ്ങ് സ്മാർട്ട് ഫോണുകളുടെ വിപണനത്തെ ആയിരിക്കും .വിപണിയിൽ കൂടുതൽ സ്മാർട്ട് ഫോണുകൾ മികച്ച സവിശേഷതകളോടെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ് ഇപ്പോൾ .കഴിഞ്ഞ മാസമാണ് അവരുടെ നോട്ട് 7 പുറത്തിറക്കിയത് .മികച്ച അഭിപ്രായം ആയിരുന്നു .