ഷവോമിയുടെ സ്മാർട്ട് ഫോണുകൾ 2018 ലും മികച്ച വാണിജ്യമ്മമാണ് ഇന്ത്യൻ വിപണിയിൽ കൈവരിച്ചത് .കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളോടെയാണ് ഷവോമിയുടെ മിക്ക സ്മാർട്ട് ഫോണുകളും എത്തിയിരുന്നത് .അതിൽ ഈ വർഷം എടുത്തുപറയേണ്ടത് ഷവോമി റെഡ്മി നോട്ട് 5 പ്രൊ ,6 പ്രൊ കൂടാതെ പൊക്കോ മോഡലുകളാണ് .ഇപ്പോൾ ഇതാ ഷവോമിയിൽ നിന്നും ആദ്യത്തെ 5 ജി സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഷവോമിയുടെ Mi Mix 3 എന്ന മോഡലാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .
6.39 ഇഞ്ചിന്റെ FHD+ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം കൂടിയാണ് .Android 9.0 (Pie)ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Qualcomm SDM845 Snapdragon 845/ അല്ലെങ്കിൽ സ്നാപ്ഡ്രാഗന്റെ 855 ആയിരിക്കും ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിശേഷണം .
256 GB, 8/10 GB RAM കൂടാതെ 128 GB, 6/8 GB RAM എന്നിവയാണ് ഇതിനുള്ളത് .ക്യാമറകളും ഇതിന്റെ മികച്ചു തന്നെ നിൽക്കുന്നുണ്ട് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3200 mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .അടുത്ത മാസം ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .